ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ ഹരജി തള്ളി

Posted on: June 18, 2013 11:24 am | Last updated: June 18, 2013 at 11:24 am
SHARE

MOHANLAL1കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ പൊറത്തുശേരി സ്വദേശി പ്രമോദ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ ഇടപെടല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണ പുരോഗതിക്ക് കോടതി ഇടപെടണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

നേരത്തെ ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. ആനക്കൊമ്പ് കണ്ടെത്തിയ കാര്യം വനം വകുപ്പിനെ അറിയിക്കുകയും പിന്നീട് നടത്തിയ റെയ്ഡില്‍ അത് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, അനധികൃതമായി സൂക്ഷിച്ച കൊമ്പുകള്‍ പിടിച്ചെടുക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയാറായില്ലെന്നാണ് പരാതി.

മോഹന്‍ലാലിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെ വനം വകുപ്പ് നല്‍കിയ പരാതിയില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നിലവിലുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്തംഭിച്ചിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.