തിഹ്തിയെ 6-1ന് തകര്‍ത്തു നൈജീരിയക്ക് ഉജ്ജ്വല ജയം

Posted on: June 18, 2013 8:52 am | Last updated: June 18, 2013 at 8:52 am
SHARE

confederationബ്രസീലിയ: ഓഷ്യാന ജേതാക്കളായ തിഹതിയെ 6-1ന് തകര്‍ത്ത് ആഫ്രിക്കന്‍ ജേതാക്കളായ നൈജീരിയ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. അഞ്ച് ഗോളുകള്‍ നൈജീരിയ നേടിയപ്പോള്‍ ഒരു ഗോള്‍ തിഹ്തിയുടെ വകയായിരുന്നു.

ഒരു ഗോള്‍ മടക്കിയെങ്കിലും കളിയുടെ ഒരു ഘട്ടത്തിലും നൈജീരിയക്ക് ഭീഷണിയുയര്‍ത്താന്‍ തിഹ്തിക്കായില്ല. ഫിനിഷിംഗില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പത്ത് ഗോളുകളെങ്കിലും നൈജീരിയക്ക് നേടാനാവുമായിരുന്നു.