Connect with us

Kerala

സഭ ഇന്നത്തേക്ക് പിരിഞ്ഞു; സഭക്ക് പുറത്ത് പ്രതിപക്ഷ ധര്‍ണ്ണ

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്ലേക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യത്തര വേളയും റദ്ദാക്കി. അടിയന്തര പ്രമേയമവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവസരം ഒഴിവാക്കുകയെന്ന തന്ത്രപരമായ സമീപനമാണ് സര്‍ക്കാര്‍ സഭയില്‍ സ്വീകരിച്ചത്.

സഭ പിരിഞ്ഞതിന് ശേഷം പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സഭയിലുയര്‍ന്നവാരതിരിക്കാനുള്ള ഭരണ പക്ഷത്തിന്റെ സമീപനത്തിന് സ്പീക്കര്‍ കുടപിടിച്ചു കൊടുക്കുകയാണെന്ന് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു. ഭാര്യാഘാതകനെയാണ് മുഖ്യമന്ത്രി ചുമക്കുന്നത്. സോളാര്‍ തട്ടിപ്പില്‍ എ കെ ആന്റണി തന്റെ നിലപാട് വിശദീകരിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. സഭ പിരിഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറെ കണ്ട് പരാതി നല്‍കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. സെക്രട്ടറിയേറ്റിനും മന്ത്രിമാരുടെ വസതിക്കുമടക്കം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Latest