നവീന വാദികള്‍ പ്രവാചക വിരോധികള്‍: കാന്തപുരം

Posted on: June 18, 2013 2:36 am | Last updated: June 18, 2013 at 2:36 am
SHARE

kanthapuram 2തിരൂരങ്ങാടി: നവീന വാദികള്‍ സ്വലാത്ത് ദിക്ര്‍ ഹല്‍ഖകളെ എതിര്‍ക്കുന്നത് അവര്‍ പ്രവാചക വിരോധികളായത് കൊണ്ടാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കക്കാട് മര്‍കസു ദ്ദഅ്‌വത്തിസ്സുന്നിയ്യ സ്വലാത്ത് 11-ാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവീന വാദികള്‍ ഇസ്‌ലാമിനെ ഇഞ്ചിഞ്ചായി നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് പോലും അവര്‍ എതിര്‍ക്കുന്നു. പ്രവാചക സ്‌നേഹം മനസ്സില്‍ ഊട്ടിയുറപ്പിച്ച് വിശ്വാസം സംരക്ഷിക്കണമെന്ന് അദ്ദേഹം ഉല്‍ബോധിപ്പിച്ചു. സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ബശീര്‍ ബാഖവി, ഉമര്‍ റഹ്മാനി പ്രസംഗിച്ചു.