ലീഗ് നേതാവ് ഇടപെട്ട് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥനെ കോണ്‍ഗ്രസ് നേതൃത്വം തിരിച്ച് കൊണ്ട് വന്നു

Posted on: June 18, 2013 2:12 am | Last updated: June 18, 2013 at 2:12 am
SHARE

കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന് ആറാം ദിവസം വീണ്ടും ഇതേ ഓഫീസില്‍ തിരികെ നിയമനം. ഗ്രാമപഞ്ചയത്തിലെ ഓവര്‍സിയര്‍ക്കാണ് സ്ഥലം മാറ്റവും പുനര്‍ നിയമനവും ലഭിച്ചത്. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടാണ് ഓവര്‍സിയറെ സ്ഥലം മാറ്റിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. നേതാവിന്റെ ആജ്ഞ അനുസരിക്കാത്തിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായിരുന്നു. കഴിഞ്ഞ ആറിനാണ് ഓവര്‍സിയര്‍ക്ക് കാളികാവ് പഞ്ചായത്തില്‍ നിന്ന് സ്ഥലം മാറ്റിയ ഉത്തരവ് ലഭിച്ചത്. 12ന് തിരികെ കാളികാവിലേക്ക് തന്നെ നിയമനം നടത്തിയതായി ഉത്തരവും നല്‍കി. പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണം മുടങ്ങാതിരിക്കാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഓവര്‍സിയറെ തിരികെ കൊണ്ട് വന്നതെന്നാണ് പറയുന്നത്. ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പില്‍ നടത്തിയ സ്ഥലം മാറ്റം റദ്ദ് ചെയ്തത് പ്രാദേശിക ലീഗ് നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്.