നിലമ്പൂരില്‍ വിവിധ പ്രവൃത്തികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചു

Posted on: June 18, 2013 2:09 am | Last updated: June 18, 2013 at 2:09 am
SHARE

നിലമ്പൂര്‍: മണ്ഡലത്തിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് വിവിധ പ്രവര്‍ത്തികള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചു. വഴിക്കട് പഞ്ചായത്തിലെ ഗവ.ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണത്തിന് 25 ലക്ഷം, ഓടപ്പെട്ടി കുരിപ്പാട്ടിപ്പുഴ പാലം നിര്‍മാണത്തിന് 30 ലക്ഷം, പെരുമ്പിലാവ്-പാറായിപ്പാടി റോഡ് നവീകരണത്തിന് 45 ലക്ഷം, സുന്ദരിമുക്ക്-ചോളമുണ്ടം, കാരപ്പുറം റോഡിന് 50 ലക്ഷം രൂപയും അനുവദിച്ചു. കരുനെച്ചി പി എച്ച് സിക്ക് സമീപം കെട്ടിട നിര്‍മാണത്തിനായി 25 ലക്ഷംവും എന്‍ ബി ആര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സ്‌നേഹതീരം പദ്ധതിയുടെ കെട്ടിട നിര്‍മാണത്തിന് 25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പള്ളിക്കുത്ത് യു പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് കെട്ടിട നിര്‍മാണത്തിന് 25 ലക്ഷവും പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 50 ലക്ഷവും മാനവേദന്‍ സ്‌കൂളിലെ കെട്ടിട നിര്‍മാണത്തിന് 40 ലക്ഷവും ചന്തക്കുന്ന് ജി എം എല്‍ പി സ്‌കൂളിലെ കെട്ടിട നിര്‍മാണത്തിന് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കരുളായിയിലെ പി എച്ച് സി ആയുര്‍വേദ ആശുപത്രി കെട്ടിട്ടങ്ങളുടെ നിര്‍മാണത്തിന് 50 ലക്ഷവും നിലമ്പൂര്‍ ഈസ്റ്റേണ്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമായുള്ള അമിനിറ്റി സെന്റര്‍ നിര്‍മാണത്തിന് 35 ലക്ഷവും പോത്ത്കല്ല് പഞ്ചായത്തിലെ പൂളപ്പാടം, കൊട്ടുപ്പാറ റോഡ് നവീകരണത്തിന് 50 ലക്ഷവുമടക്കമാണ് അഞ്ച് കോടിയുടെ വികസന പ്രവര്‍ത്തികള്‍ നടക്കുന്നത്.