മഞ്ചേരി മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ അടിത്തറ തകര്‍ന്നു

Posted on: June 18, 2013 2:04 am | Last updated: June 18, 2013 at 2:04 am
SHARE

മഞ്ചേരി: ശക്തമായ മഴയയില്‍ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ അടിത്തറയും സംരക്ഷണ ഭിത്തിയും തകര്‍ന്നു വീണു. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡിനകത്തെ റോഡിലേക്ക് കരിങ്കല്‍ കഷ്ണങ്ങള്‍ വീണെങ്കിലും യാത്രക്കാര്‍ മഴ കാരണം മാറി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. എന്നാല്‍ രാത്രിയോടെ വലിയ ശബ്ദത്തോടെ പൂര്‍ണമായും തകര്‍ന്നു.
മത്സ്യമാര്‍ക്കറ്റിന് സമീപം ബയോ ഗ്യാസ് പ്ലാന്റിനായി നഗരസഭ നിര്‍മ്മിച്ച കുഴിയില്‍ മലിന ജലം കെട്ടി നിന്നതാണ് തകര്‍ച്ചക്ക് കാരണമെന്നു കരുതുന്നു. സമീപത്തെ കെട്ടിടവും അപകട ഭീഷണിയിലാണ്.