ഒന്നിലധികം റേഷന്‍ കാര്‍ഡുകളിലൂടെ ആനുകൂല്യം: കര്‍ശന നടപടി

Posted on: June 18, 2013 1:02 am | Last updated: June 18, 2013 at 1:02 am
SHARE

കോഴിക്കോട്: ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഒരേയാളുകള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്താന്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരേ വ്യക്ത്യകള്‍ ഒന്നിലധികം കാര്‍ഡുകളിലൂടെ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ശിക്ഷാര്‍ഹമാണ്.
ഒന്നിലധികം കാര്‍ഡുകള്‍ കൈവശമുളളവര്‍ അവ എത്രയും പെട്ടെന്ന് സപ്ലൈ ഓഫീസില്‍ ഹാജരാക്കണം.