Connect with us

International

സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വിമത ആക്രമണം

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ അറുപതോളം പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ നഗരമായ അലെപ്പോയിലുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന ഔദ്യോഗിക സൈന്യത്തിലെ അറുപത് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. അല്‍ഖാഇദയുമായി ബന്ധമുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അലെപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അല്‍ ദൗറിയാ നഗരത്തിലെ സൈനിക കോംപ്ലക്‌സിനടുത്താണ് ആക്രമണം നടന്നത്.
തലസ്ഥാനമായ ദമസ്‌കസിന്റെ പ്രാന്തപ്രദേശമായ മെസ്സയിലെ സൈനിക വിമാനത്താവളത്തിന് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് അലെപ്പോയില്‍ ആക്രമണം നടന്നത്. മെസ്സയിലെ ആക്രമണത്തില്‍ ഇരുപത് സൈനികര്‍ക്ക് പരുക്കേറ്റതായാണ് വിവരം. രണ്ട് വര്‍ഷം പിന്നിടുന്ന വിമത പ്രക്ഷോഭത്തിനിടെയുണ്ടാകുന്ന വലിയ ആക്രമണമാണ് അലെപ്പോയില്‍ ഉണ്ടായിട്ടുള്ളത്. മെസ്സയിലെ സൈനിക വിമാനത്താവളത്തിന് സമീപമാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. സൈനിക വിമാനത്താവളത്തിന് സമീപത്തുള്ള ചെക്ക്‌പോസ്റ്റാണ് വിമതര്‍ ലക്ഷ്യം വെച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക വിഭാഗവും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘവും പറഞ്ഞു. ഇരുപത് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് സന്നദ്ധസംഘം വ്യക്തമാക്കി. കാറിലാണ് സ്‌ഫോടനം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിമത കേന്ദ്രങ്ങളിലേക്ക് സൈനിക വിന്യാസം പ്രധാനമായും നടക്കുന്ന മെസ്സയിലാണ്.

Latest