വായനാവാരം: ജില്ലാതല ഉദ്ഘാടനം നാളെ വെള്ളമുണ്ടയില്‍

Posted on: June 18, 2013 6:00 am | Last updated: June 17, 2013 at 11:48 pm
SHARE

വെള്ളമുണ്ട: വായനയുടെ ആവശ്യവും പ്രസക്തിയും ഉയര്‍ത്തിക്കാട്ടുന്നതിനായി വായനാവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും പി എന്‍ പണിക്കര്‍ ഫൗണ്‍േഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് വെള്ളമുണ്ട ജി എം എച്ച് എസില്‍ നടക്കും. പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.
ആനകളുടെ വിവിധ രൂപഭാവങ്ങള്‍ വരയ്ക്കുന്നതിലൂടെ ശ്രദ്ധേയനുമായ ആര്‍ട്ടിസ്റ്റ് ദേവ്പ്രകാശിന്റെ ആന വരകളുടെ അവതരണം ഉണ്‍ണ്ടാകും. രവീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.