ഡോ. എസ് ബലരാമന്‍ നിര്യാതനായി

Posted on: June 17, 2013 11:51 pm | Last updated: June 17, 2013 at 11:51 pm
SHARE

കൊല്ലം: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍മാനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എസ് ബലരാമന്‍(75) നിര്യാതനായി. ഭാര്യ പ്രൊഫ. ടി സരസ്വതിയുമൊത്ത് ഉച്ചക്ക് ബേങ്കില്‍ പോയ ശേഷം പുറത്തേക്ക് വരുമ്പോള്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊച്ചിന്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍, കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍, ആലത്തൂര്‍ ചേര്‍ത്തല എസ് എന്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍, കൊല്ലം എസ് എന്‍ കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഹരിക്കാനുള്ള കമ്മീഷന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊല്ലം എസ് എന്‍ വനിതാകോളജ് ജന്തുശാസ്ത്രവിഭാഗം മേധാവിയായിരുന്നു ഭാര്യ. മക്കള്‍: ബിസ (നോര്‍വെ), സിബ (ഡല്‍ഹിയില്‍ അധ്യാപിക). മരുമക്കള്‍: ഡോ. കിരണ്‍ വിശ്വനാഥ് (പ്രൊഫസര്‍, യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ്, നോര്‍വെ), ബസന്ത് പങ്കജാക്ഷന്‍ (മാതൃഭൂമി, ഡല്‍ഹി). സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് പോളയത്തോട് ശ്മശാനത്തില്‍.