Connect with us

Kerala

ഫോണ്‍വിളിയില്‍ മുന്നില്‍ ഉമ്മന്‍ ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം : സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും ഫോണ്‍ ബില്‍ ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ട് മന്ത്രിമാരുടെ ഫോണ്‍വിളിയില്‍ മുന്നിലെത്തിയത് മുഖ്യമന്ത്രി. മന്ത്രിമാരുടെ ഓഫീസ്, വസതി, മണ്ഡലം, മൊബൈല്‍ ഫോണ്‍ വഴി ടെലിഫോണ്‍ ചാര്‍ജിനത്തിലും ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയതും മുഖ്യമന്ത്രിയാണ്.

4,34,764 രൂപയാണ് ഈയിനത്തില്‍ ഉമ്മന്‍ ചാണ്ടി ചെലവാക്കിയത്. തൊട്ടുപിന്നില്‍ മന്ത്രി മുനീറാണ് 3,45,171 രൂപ. എ പി അനില്‍ കുമാര്‍ 3,06,083, പി കെ അബ്ദുര്‍റബ്ബ് 305985, അടൂര്‍ പ്രകാശ് 2,39,843, ആര്യാടന്‍ മുഹമ്മദ് 2,39,443, വി കെ ഇബ്രാഹിം കുഞ്ഞ് 2,76,900, കെ പി മോഹനന്‍ 2,68,298, ഷിബു ബേബി ജോണ്‍ 2,77,940, വി എസ് ശിവകുമാര്‍ 2,32,841, കെ എം മാണി 2,62,664, കുഞ്ഞാലിക്കുട്ടി 1,89,602, സി എന്‍ ബാലകൃഷ്ണന്‍ 1,74,706, കെ സി ജോസഫ് 1,68,690, തിരുവഞ്ചൂര്‍ 1,91,463, പി ജെ ജോസഫ് 1,16,991, അനൂപ് ജേക്കബ് 1,46,049, കെ ബാബു 1,41,974, ഗണേഷ്‌കുമാര്‍ 1,24,397, മഞ്ഞളാംകുഴി അലി 89,484, മുന്‍ മന്ത്രി ടി എം ജേക്കബ് 43,816, ചീഫ് വിപ്പ് പി സി ജോര്‍ജ് 63,581 രൂപയും ചെലവാക്കി.
മന്ത്രിമാരുടെ ഓഫീസിലെ ടെലിഫോണ്‍ വിളിയുടെ കാര്യത്തിലും മുന്നില്‍ മുഖ്യമന്ത്രിതന്നെ. 2,96761 രൂപ.
തൊട്ടുപിന്നിലും മുനീര്‍ തന്നെ. 1,88,332 രൂപ ക്കാണ് മുനീര്‍ ഫോണ്‍ വിളിച്ചത്. മറ്റു മന്ത്രിമാരുടെ ചാര്‍ജ് കൃഷി മന്ത്രി കെ പി മോഹനന്‍ 1,57,963 രൂപ, പി കെ അബ്ദുര്‍റബ്ബ് 1,04,969, എ പി അനില്‍കുമാര്‍1,52,273, കെ സി ജോസഫ് 1,08,928, വി എസ് ശിവകുമാര്‍ 1,12,288, ഷിബു ബേബി ജോണ്‍ 1,10,297, കെ എം മാണി 1,09,141, പി കെ കുഞ്ഞാലിക്കുട്ടി 1,02,028, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍1,03,889, വി കെ ഇബ്രാഹിം കുഞ്ഞ് 91,863, അടൂര്‍ പ്രകാശ് 80,604, കെ ബാബു 97,889, സി എന്‍ ബാലകൃഷ്ണന്‍ 73,609, മഞ്ഞളാം കുഴി അലി 71,406, ആര്യാടന്‍ മുഹമ്മദ് 70,896, അനൂപ് ജേക്കബ് 64,055, മുന്‍ മന്ത്രി ടി എം ജേക്കബ് 20,808, പി ജെ ജോസഫ് 57,912, മുന്‍ മന്ത്രി ഗണേഷ്‌കുമാര്‍ 47,969, പി കെ ജയലക്ഷ്മി 51,138. ഫോണ്‍ വിളിയില്‍ പിന്നില്‍ ചീഫ് വിപ്പ് പി സി ജോര്‍ജാണ്. 13,565 രൂപ മാത്രം.
വീട്ടിലെ ടെലിഫോണ്‍ ഉപയോഗിച്ച കണക്കിലും മുഖ്യമന്ത്രിയാണു മുന്നില്‍. 1,12,729 രൂപ. മന്ത്രി എം കെ മുനീര്‍ തന്നെ രണ്ടാമത്. 1,13,384 രൂപ.
ആര്യാടന്‍ മുഹമ്മദ് 95,050, കെ എം മാണി 90,555, കെ പി മോഹനന്‍ 78,047, കുഞ്ഞാലിക്കുട്ടി 70557, എ പി അനില്‍കുമാര്‍ 75,401, അനൂപ് ജേക്കബ് 59,623, കെ ബി ഗണേഷ്‌കുമാര്‍ 59,285, അടൂര്‍ പ്രകാശ് 52,925, സി എന്‍ ബാലകൃഷ്ണന്‍ 48,694, പി കെ അബ്ദുര്‍റബ്ബ് 43883, പി ജെ ജോസഫ് 42,787, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍73,460, ഷിബു ബേബി ജോണ്‍ 41,926, കെ സി ജോസഫ് 29,904, വി കെ ഇബ്രാഹിം കുഞ്ഞ് 31,748, വി എസ് ശിവകുമാര്‍ 29,659, കെ ബാബു 19,454, ടി എം ജേക്കബ് 19,387, പി കെ ജയലക്ഷ്മി 19,870, പി സി ജോര്‍ജ് 19,207, മഞ്ഞളാംകുഴി അലി 12,709 എന്നിങ്ങനെയാണ് വീടുകളിലെ ഫോണ്‍ ചാര്‍ജ്.