കാസര്‍ക്കോട് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

Posted on: June 17, 2013 10:08 pm | Last updated: June 17, 2013 at 11:33 pm
SHARE

mannidichil

അഡൂര്‍: മണ്ണിടിഞ്ഞ് വീണ് ദേലംപാടി പള്ളങ്കോട് യുവതിയും ഭര്‍തൃ സഹോദര പുത്രനും മരിച്ചു. പള്ളങ്കോട് മോരങ്ങാനത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ അസ്മ (37), ഭര്‍തൃസഹോദരന്‍ ഇബ്‌റാഹിമിന്റെ മകന്‍ മുബീന്‍ (12) എന്നിവരാണ് മരിച്ചത്. വീടിന്റെ പിറകുഭാഗത്തുള്ള കുന്നില്‍ നിന്ന് ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെട്ടാണ് ഇരുവരും മരിച്ചത്.
വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളും നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. കാസര്‍കോട് നിന്നും കുറ്റിക്കോലില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
ഖമറുന്നിസ, ജസാറുദ്ദീന്‍, നൂറുന്നിസ, ജസീല്‍ എന്നിവരാണ് അസ്മയുടെ മക്കള്‍. മരിച്ച മുബീന്‍ പള്ളങ്കോട് ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മാതാവ്: ആമിന. സഹോദരങ്ങള്‍: മുജീബ, മുഫീന്‍.