Connect with us

Gulf

റമസാനില്‍ രാത്രി വ്യാപാര സമയം ദീര്‍ഘിപ്പിക്കാം

Published

|

Last Updated

ഷാര്‍ജ: റമസാനിലും ഈദിനും രാത്രി വൈകിയും വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് ഷാര്‍ജ നഗരസഭ ഓപ്പറേഷന്‍സ് ആന്‍ ഇന്‍സ്‌പെക്ഷന്‍ ഡയറക്ടര്‍ ഉമര്‍ അല്‍ ശര്‍ജി അറിയിച്ചു. ഇതിന് പ്രത്യേക അനുമതി ആവശ്യമാണ്. റസ്റ്റോറന്റുകള്‍ക്കും അനുമതി തേടാം.
നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് അനുമതി നല്‍കുക. റസ്‌റ്റോറന്റുകള്‍, സലൂണുകള്‍, ബേക്കറികള്‍, കഫ്‌റ്റേരിയകള്‍ തുടങ്ങിയവക്ക് അനുമതി നല്‍കും. റമസാനില്‍ പകല്‍ സമയങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാത്തവരുടെ സൗകര്യാര്‍ഥമാണ് രാത്രി പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്.
മാത്രമല്ല, ഇത്തവണ റമസാനില്‍ രാത്രിസമയം കുറവായിരിക്കും. പ്രത്യേക അനുമതി വേഗം ലഭ്യമാക്കുമെന്നും ഡയറക്ടര്‍ ഉമര്‍ അല്‍ ശര്‍ജി പറഞ്ഞു.