ലൈംഗീകമായി പീഡിപ്പിച്ച പിതാവിനെ മകള്‍ കഴുത്തറുത്തു കൊന്നു

Posted on: June 17, 2013 6:36 pm | Last updated: June 17, 2013 at 6:36 pm
SHARE

rapeസിഡ്‌നി: നിരന്തരം ലൈംഗീക പീഡനത്തിനിരയാക്കിയ പിതാവിനെ മകള്‍ കഴുത്തറുത്ത് കൊന്നു. പാപ്പുവ ന്യൂ ഗിനിയയിലാണ് സംഭവം.

ഭാര്യയും മൂന്നു മക്കളും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു പീഡനം. കഴിഞ്ഞ ചൊവ്വാഴ്ച ഇവര്‍ ബന്ധു വീട്ടില്‍ പോയ സമയത്ത് രാത്രി നിരവധി തവണ പീഡിപ്പിച്ച ഇയാള്‍ പുലര്‍ച്ചെ വീണ്ടും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി ഇയാളെ കൊലപ്പെടുത്തിയത്.

സംഭവത്തിനു ശേഷം സമീപവാസികളെ വിവരം അറിയിച്ചതും പെണ്‍കുട്ടിയാണ്. തല വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സ്ഥലമാണ് പാപ്പുവ ഗിനിയ.