മിനിബസ് കടയിലേക്ക് പാഞ്ഞു കയറി ഒന്നര വയസുകാരി മരിച്ചു

Posted on: June 17, 2013 6:26 pm | Last updated: June 17, 2013 at 6:26 pm
SHARE

accidentമലപ്പുറം: അരീക്കോട് ടൗണില്‍ നിയന്ത്രണംവിട്ട മിനി ബസ് കോഴിക്കടയിലേക്കു പാഞ്ഞു കയറി ഒന്നര വയസ്സുകാരി മരിച്ചു. അരീക്കോട് ഐ ടി ഐയ്ക്കു സമീപം താമസിക്കുന്ന കോട്ടയം കറുകച്ചാല്‍ പുന്നവേലി ഇരട്ടക്കളം വീട്ടില്‍ ഡോ. മനു ജേക്കബിന്റെ മകള്‍ ശ്രേയയാണ് മരിച്ചത്. പിതാവിനൊപ്പം കടയിലെത്തിയതാണ്. മനുവിനെയും കടയുടമ സൗത്ത് പുത്തലം ഷറഫുദ്ദീനെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.