ബലാല്‍സംഗത്തിനിരയായ യുവതിയുടെ മരണം; മമതക്കെതിരെ പ്രതിഷേധം

Posted on: June 17, 2013 5:28 pm | Last updated: June 17, 2013 at 5:28 pm
SHARE

mamathaബരസാത്ത്: ബലാല്‍സംഗത്തിനിരയായ യുവതി മരിക്കാനിടയായ സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പ്രതിഷേധം. മരണപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മമതക്ക് നേരെ ഒരു സംഘം സ്ത്രീകളാണ് പ്രതിഷേധവുമായെത്തിയത്.

രൂക്ഷമായ ഭാഷയിലാണ് മമത പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികരിച്ചത്. സി പി എം പ്രവര്‍ത്തകരാണ് യുവതിയെ ബലാല്‍സംഗം ചെയ്തതെന്ന് പറഞ്ഞ മമത താന്‍ എന്തിന് മാപ്പു പറയണമെന്ന് ചോദിച്ചു. തനിക്കെതിരെ ശബ്ദമുയര്‍ത്തിയ ഒരു യുവതിയോട് ‘നീ അധികം സംസാരിക്കേണ്ടെന്നും രാഷ്ട്രീയക്കളി വേണ്ടെന്നുമായിരുന്നു’ മമതയുടെ പ്രതികരണം.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് 20കാരിയായ യുവതിയെ ഒരു സംഘം ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്.