കനത്ത മഴ: ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നു

Posted on: June 17, 2013 4:23 pm | Last updated: June 17, 2013 at 4:23 pm
SHARE

tourist blockedഷിംല: കനത്ത മഴയെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ 1500 ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നതായി മുഖ്യമന്ത്രി വീരഭദ്ര സിംഗ് അറിയിച്ചു.കിന്നാവൂര്‍ ജില്ലയിലെ സംഗ്ലാ താഴ്‌വരയിലാണ് ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിച്ചില്‍ കാരണം ഈ പ്രദേശത്ത് റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കനത്ത മഴയാണ് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.