മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: June 17, 2013 4:04 pm | Last updated: June 17, 2013 at 4:04 pm
SHARE

dyfi-marchതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപകഷ യുവജന സംഘടനകള്‍ നടത്തിയ നിയമസഭാമാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നിയമസഭാ കാവാടത്തിന് മുമ്പില്‍ എത്തിയപ്പോള്‍ തന്നെ പോലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.

കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജനടക്കമുള്ളവര്‍ കുഴഞ്ഞുവീണു. വീര്യം കൂടിയ രാസവസ്തുവാണ് കണ്ണീര്‍ വാതകത്തില്‍ ഉപയോഗിച്ചതെന്ന് പരാതിയുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചുകളും അക്രമാസക്തമായി.