ഇറാഖില്‍ സ്‌ഫോടന പരമ്പര; 30 പേര്‍ കൊല്ലപ്പെട്ടു

Posted on: June 17, 2013 11:00 am | Last updated: June 17, 2013 at 11:10 am
SHARE

iraqബഗ്ദാദ്: ഇറാഖിലെ വിവിധ പട്ടണങ്ങളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടന പരമ്പരകളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ പ്രധാനപ്പെട്ട ഷിയാ മുസ്‌ലിം കേന്ദ്രങ്ങളിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. കുദ്, നജാഫ് മുഹ്മുദിയ, നസ്‌റിയ, ബസ്‌റ എന്നിവിടങ്ങളിലാണ് കനത്ത സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ബസ്‌റയിലെ പ്രധാന മാര്‍ക്കറ്റിലുണ്ടായ ഇരട്ട കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
പുണ്യപട്ടണമായ നജാഫിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കുദില്‍ വ്യവസായ മേഖല ലക്ഷ്യം വെച്ചണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, അടുത്തിടെയുണ്ടായ ഷിയാ – സുന്നി കലാപത്തിന്റെ തുടര്‍ച്ചയാണ് ഈ കലാപങ്ങളെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.