അന്വേഷണ സംഘത്തെ മാറ്റില്ല: തിരുവഞ്ചൂര്‍

Posted on: June 17, 2013 8:47 am | Last updated: June 17, 2013 at 10:08 am
SHARE

കോട്ടയം: സോളാര്‍ പ്ലാന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച പോലീസ് സംഘത്തെ മാറ്റില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഹിഡണ്‍ അജന്‍ഡയുണ്ടെന്ന് സംശയിക്കുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.