ജുഡീഷ്യല്‍ അന്വേഷണം നേരിടണം: പിണറായി

Posted on: June 17, 2013 8:50 am | Last updated: June 17, 2013 at 10:02 am
SHARE

pinarayi-vijayanതിരുവനന്തപുരം: സോളാര്‍ കുംഭകോണക്കേസ് പ്രതികള്‍ക്ക് കോടികള്‍ തട്ടിയെടുക്കാന്‍ ഭരണസംവിധാനം കീഴ്‌പ്പെടുത്താന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ല്‍ അന്വേഷണം നേരിടണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
മുഖ്യമന്ത്രി പങ്കാളിയായ ഇത്ര വിപുലമായ തട്ടിപ്പ് കേസ് കേരളം ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മന്ത്രിമാരുടെയും ഉള്‍പ്പെടെയുള്ള കുറ്റകരമായ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന പോലീസ് സേനയിലെ എ ഡി ജി പിയുടെ അന്വേഷണം മതിയാകില്ല. പോലീസ് നടപടി തുടരുന്നതിനൊപ്പം മുഖ്യമന്ത്രി രാജിവെച്ച് ഉന്നതതലത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
സാമ്പത്തിക ക്രമക്കേടും വന്‍ അഴിമതിയുമാണ് ഭരണത്തണലില്‍ നടന്നിരിക്കുന്നത്. കൊലക്കേസ് പ്രതിയായ ഒരാളും അയാളുടെ രണ്ടാം ഭാര്യയും കൊടും ക്രിമിനലുകളായിരുന്നിട്ടും അവരുടെ വ്യവസായ സംരംഭത്തിന് എന്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു എന്നതറിയണം.
2005ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇവര്‍ക്കെതിരെ 37 ലക്ഷം രൂപയുടെ തട്ടിപ്പിന് ചെന്നൈയിലെ മലയാളി വ്യവസായി പരാതി നല്‍കിയിട്ടും കേസ് എടുത്തിരുന്നില്ല. എമര്‍ജിംഗ് കേരളയിലെ കൊട്ടിഘോഷിച്ച പദ്ധതികളിലൊന്നായി സോളാര്‍ തട്ടിപ്പ് കമ്പനി മാറിയതും അതിനു മുമ്പായി തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയുമായി മുഖ്യമന്ത്രി കൊച്ചിയില്‍ ഒരു മണിക്കൂര്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതും തികച്ചും അസ്വാഭാവികമാണ്.
കെട്ടിടങ്ങള്‍ക്ക് സോളാര്‍ പ്ലാന്റ് നിര്‍ബന്ധിതമാക്കിയ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനത്തില്‍ അസാധാരണത്വമുണ്ടാകേണ്ട കാര്യമില്ല. എന്നാല്‍, ഈ തീരുമാനത്തിനു പിന്നില്‍ തട്ടിപ്പ് കമ്പനിയെ സഹായിക്കാനുള്ള ലാക്കുമുണ്ടായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണെന്ന് പിണറായി അഭിപ്രായപ്പെട്ടു.