കാരണം മോഡി: അഡ്വാനി

Posted on: June 17, 2013 9:18 am | Last updated: June 17, 2013 at 9:24 am
SHARE

adwaniന്യൂഡല്‍ഹി: ജെ ഡി യുമായുള്ള സഖ്യം തകര്‍ന്നതിന്റെ കാരണം നരേന്ദ്ര മോഡിയെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി. മോഡിയെ പ്രചാരണ സമിതി ചെയര്‍മാനായി ഉയര്‍ത്തിയതാണ് സഖ്യം പൊളിയുന്നതിലേക്ക് നയിച്ചതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനെ ഫോണില്‍ വിളിച്ച് അഡ്വാനി പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മോഡിയെ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പദവികള്‍ രാജിവെച്ച അഡ്വാനി ആര്‍ എസ് എസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജി പിന്‍വലിച്ചിരുന്നു.
തന്റെ നിലപാട് പാര്‍ട്ടിയില്‍ നിരന്തരം ഉന്നയിക്കുമെന്ന സൂചനയായാണ് ഇന്നലത്തെ അഡ്വാനിയുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.