റമസാനില്‍ റെഡ്ക്രസന്റ് അതോറിറ്റിക്ക് 3.66 കോടി ദിര്‍ഹത്തിന്റെ റിലീഫ് പ്രവര്‍ത്തനം

Posted on: June 16, 2013 9:21 pm | Last updated: June 16, 2013 at 9:21 pm
SHARE

ദുബൈ: റെഡ്ക്രസന്റ് അതോറിറ്റി റമസാനില്‍ 3,66,82,688 ദിര്‍ഹത്തിന്റെ റിലീഫ് പദ്ധതികള്‍ നടപ്പിലാക്കും. ഇതില്‍ ഒന്നര ക്കോടി, രാജ്യത്തും ബാക്കി പുറം നാടുകളിലുമായിട്ടാണ് നടപ്പാക്കുക.
അബുദാബി, അല്‍ഐന്‍, ദുബൈ, ഷാര്‍ജ, അജ്മാ ന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഫലം ലഭിക്കും. ഇഫ്താര്‍ കിറ്റുകള്‍ക്കായി 60 ലക്ഷം ദിര്‍ഹവും വീടുകളിലേക്ക് റംസാനിലേക്കാവശ്യമായ ഉത്പന്നങ്ങളുടെ കിറ്റുകള്‍ എത്തിച്ചുകൊടുക്കുന്നതിനായി 50 ലക്ഷം ദിര്‍ഹവും നീക്കിവെച്ചിട്ടുണ്ടെന്ന് റെഡ്ക്രസന്റ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റാശിദ് മുബാറക് അല്‍ മന്‍സൂരി പറഞ്ഞു. വീടുകളിലേക്കുള്ള കിറ്റുകള്‍ റമസാനിനുമുമ്പേ തന്നെ വിതരണം ചെയ്യും.
രാജ്യത്തെ വിധവകള്‍, അനാഥകള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഫിത്ര്‍ സകാത്ത് വിതരണത്തിനായി 40 ലക്ഷം ദിര്‍ഹം മാറ്റിവെച്ചിട്ടുണ്ട്. ഇതുകൂടാതെ, രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് കിറ്റ്, ഫിത്ര്‍ സക്കാത്ത്, പെരുന്നാളിനുള്ള വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുന്നതിനായി 2,16,82,688 ദിര്‍ഹം ചെലവഴിക്കും. 53 രാജ്യങ്ങളിലെ 71 പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തിന് പുറത്തുള്ള ഇഫ്താര്‍ പരിപാടികള്‍ക്കായി അഞ്ചുലക്ഷം, ഫിത്ര്‍ സക്കാത്തിനായി മൂന്നുലക്ഷം, വസ്ത്രങ്ങള്‍ക്കായി 20 ലക്ഷം ദിര്‍ഹം എന്നിങ്ങനെയാണ് നീക്കിവെച്ചിട്ടുള്ളത്. കൂടാതെ, വിവിധരാജ്യങ്ങളില്‍ വ്യത്യസ്ത കാരണങ്ങളാല്‍ ദുരിതമനു’വിക്കുന്നവര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കുന്നതിനായി 11 ലക്ഷം ദിര്‍ഹം മാറ്റിവെച്ചിട്ടുണ്ട്.