‘ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നണം’

Posted on: June 16, 2013 9:08 pm | Last updated: June 16, 2013 at 9:08 pm
SHARE

lokeshഅല്‍ ഐന്‍: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിലെന്ന പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നണമെന്ന് യു എ ഇ-ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ് പറഞ്ഞു. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സാഹിത്യ-കലാപ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ മുഖ്യപ്രഭാഷണം നടത്തി. ഐ എസ് സി പ്രസിഡന്റ് ജനക് കുമാര്‍ ഭട്ട് അധ്യക്ഷത വഹിച്ചു. ടി വി എന്‍ കുട്ടി, ഇസ്മായില്‍ ഫൈസല്‍, ഡോ. സുധാകരന്‍ പ്രസംഗിച്ചു. വിവിധ വിദ്യാലയങ്ങളില്‍ സി ബി എക് ഇ, കേരള സിലബസില്‍ ഉന്നത മാര്‍ക്കു നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. കലാപരിപാടികളും അരങ്ങേറി.