Connect with us

National

അസമില്‍ രക്തം സ്വീകരിച്ച അഞ്ച് പേര്‍ക്ക് എച്ച് ഐ വി ബാധ

Published

|

Last Updated

ദിസ്പൂര്‍: അസമിലെ ആശുപത്രിയില്‍നിന്നും രക്തം സ്വീകരിച്ച അഞ്ചു പേര്‍ക്ക് എച്ച് ഐ വി അണുബാധ സ്ഥിരീകരിച്ചു. അസമിലെ ദരാംഗ് ജില്ലയിലുള്ള മംഗള്‍ദായി സിവില്‍ ആശുപത്രിയില്‍ നിന്ന് ചികിത്സക്കായി രക്തം സ്വീകരിച്ചവര്‍ക്കാണ് ഈ ദുര്യോഗം. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഉത്തരവിട്ടു. എന്നാല്‍ ഇനിയും എത്ര പേര്‍ അണുബാധിതരായിട്ടുണ്ട് എന്ന കാര്യം സ്ഥിരീകരിക്കാനുണ്ട്. നിലവില്‍ രോഗാണു ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ രക്തബാങ്കുകള്‍ക്കു പുറമെ സ്വകാര്യ രക്ത ബാങ്കുകളും കര്‍ശനമായി പരിശോധിക്കണമെന്നും ഗോഗോയ് ഉത്തരവിട്ടു.