സോളാര്‍ തട്ടിപ്പ്: റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ ശാസ്ത്രീയ പരിശോധന നടത്തും

Posted on: June 16, 2013 1:24 pm | Last updated: June 16, 2013 at 1:24 pm
SHARE

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടീം സോളാറിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ശാസത്രീയ പരിശോധനക്ക് വിധേയമാക്കും. ടീം സോളാറിന്റെ കൊച്ചിയിലെ എക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് പോലീസ് കത്ത് നല്‍കും. പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെടും. പെരുമ്പാവൂര്‍ പോലീസാണ് കത്ത് നല്‍കുക.