ബലാല്‍സംഗത്തിനിരയായ അഞ്ച് വയസ്സുകാരി ഗുരുതരാവസ്ഥയില്‍

Posted on: June 16, 2013 11:12 am | Last updated: June 16, 2013 at 11:13 am
SHARE

rape

ഗുര്‍ഗാവ്: സിക്കന്ദര്‍ മെട്രോസ്‌റ്റേഷന് സമീപം ബലാല്‍സംഗത്തിനിരയായ നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍. കുട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്നലെ പകല്‍ കടയില്‍ പോവുമ്പോള്‍ കുട്ടിയെ ഒരാള്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. രണ്ടുമണിക്കൂര്‍ നേരത്തെ തിരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.