Connect with us

National

മനുഷ്യക്കടത്ത് നടത്തിയ മൂന്നുപേര്‍ കാണ്‍പൂരില്‍ അറസ്റ്റില്‍

Published

|

Last Updated

കാണ്‍പൂര്‍: ഝാര്‍ഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്ക് അനധികൃതമായി പെണ്‍കുട്ടികളെ കടത്തുന്ന മനുഷ്യക്കടത്ത് സംഘത്തിലെ മൂന്നുപേരെ കാണ്‍പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. 54 പെണ്‍കുട്ടികളെ ഇവരില്‍ നിന്നും മോചിപ്പിച്ചു. ഇവരില്‍ 17 പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഝാര്‍ഖണ്ഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സപ്രസില്‍ പെണ്‍കുട്ടികളെ കൊണ്ടുപോവുകയായിരുന്ന സംഘത്തെ കാണ്‍പൂരില്‍ വെച്ച് നടത്തിയ ട്രെയിന്‍ പരിശോധനയിലാണ് പിടികൂടിയത്. പെണ്‍കുട്ടികള്‍ റാഞ്ചി സ്വദേശികളാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി.

---- facebook comment plugin here -----

Latest