പന്തീരാങ്കാവിലും ഫറോക്കിലും മലേറിയ; കക്കോടിയില്‍ എലിപ്പനി

Posted on: June 16, 2013 9:25 am | Last updated: June 16, 2013 at 9:25 am
SHARE

കോഴിക്കോട്: അരിവാള്‍രോഗ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് ടി എന്‍ സീമ എംപി ആവശ്യപ്പെട്ടു. അരിവാള്‍രോഗ രോഗബാധിതരുടെ കുടുംബസംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇത്തരം രോഗികളുടെ പ്രശ്‌നങ്ങളും അവര്‍ക്ക് നല്‍കേണ്ട പരിഗണനയും പാര്‍ലിമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്.
ആദിവാസികളിലാണ് അരിവാള്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. ഇടുക്കി, തിരുവനന്തപുരം, അട്ടപ്പാടി, വയനാട് തുടങ്ങിയ പ്രദേശങ്ങളിലുള്ള ആദിവാസികളിലെല്ലാം വിളര്‍ച്ചയും അനുബന്ധരോഗങ്ങളും കാണുന്നുണ്ട്. വളരെ ഗുരുതരമായ ഒരു രോഗം എന്ന നിലയില്‍ സര്‍ക്കാറിന്റെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടതുണ്ടെന്ന് സീമ പറഞ്ഞു. കാന്‍സര്‍, എയ്ഡ്‌സ്, ബിപി, ഡയബറ്റിക്‌സ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കിട്ടുന്ന ഒരു പരിഗണനയും രക്തസംബന്ധമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ലഭിക്കുന്നില്ല. ഈ രോഗം ഇവരുടെ ജീവിതത്തെയാകെയും കുടുംബത്തെയും ബാധിക്കുന്നതാണ്. സാമൂഹികവും സാമ്പത്തികവുമായ വശങ്ങള്‍ ഈ രോഗത്തിനുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു സാമൂഹിക പ്രശ്‌നമായും ഇതിനെ കാണണം. ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യം മാത്രമല്ല, സമഗ്രമായ പരിരക്ഷയും ആവശ്യമാണ്. എല്ലാതരം ചികിത്സാ പദ്ധതികളും കോര്‍ത്തിണക്കി ഈ രോഗികള്‍ക്ക് എങ്ങനെ ആശ്വാസം നല്‍കാം എന്ന് സര്‍ക്കാര്‍ പഠിക്കണമെന്നും ടി എന്‍ സീമ നിര്‍ദേശിച്ചു. അരിവാള്‍ രോഗവുമായി ബന്ധപ്പെട്ട ലഘുലേഖയുടെ പ്രകാശനം ഡി സി സി പ്രസിഡന്റ് കെ സി അബു നിര്‍വ്വഹിച്ചു.