313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: June 16, 2013 1:48 am | Last updated: June 16, 2013 at 1:48 am
SHARE

തിരൂര്‍ : ‘നൂരിശാ ത്വരീഖത്ത് മുജാഹിദിലേക്ക് ‘ എന്ന വിഷയത്തില്‍ 23 ന് കൂട്ടായിയില്‍ എസ് വൈ എസ്- എസ് എസ് എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ സുന്നി ആദര്‍ശ പ്രഭാശണത്തിന് 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍ (ഉപദേശകസമിതി), അബ്ദുസദ് മുട്ടനൂര്‍ (ചെയര്‍മാന്‍), അബ്ദുല്‍ ഹാദി അഹ്‌സനി, റസാഖ് സഖാഫി (വൈസ്, ചെയര്‍മാന്‍), അബ്ബാസ് സഖാഫി ( ജനറല്‍ കണ്‍വീനര്‍), ആബിദ് കോലൂപാലം, റാഫി കൂട്ടയി (ജോയിന്റ് കണ്‍വീനര്‍), അസീസ് പള്ളിവളപ്പ് (ട്രഷറര്‍). പ്രചരണം, സാമ്പത്തികം എന്നീ ഉപസമിതികളുടെ ചെയര്‍മാന്‍, കണ്‍വീനര്‍മാരായി യഅ്ക്കൂബ് ഹാജി. കെ പി അബ്ബാസ്‌മോന്‍, അക്ബര്‍ മുസ്ല്യാര്‍, അസീസ് എന്നിവരെയും തെരഞ്ഞെടുത്തു. കൂട്ടായി ഐ ഐ എം എല്‍ പി സ്‌കൂളില്‍ നടന്ന യോഗം സക്കീര്‍ നാൡശ്ശേരി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മുസ്‌ല്യാര്‍ മുട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു.