പഴയങ്ങാടി റോഡ് വീതി കൂട്ടിയിട്ടും കൊണ്ടോട്ടിയില്‍ വണ്‍വേ സമ്പ്രദായമായില്ല

Posted on: June 16, 2013 1:43 am | Last updated: June 16, 2013 at 1:43 am
SHARE

കൊണ്ടോട്ടി: വണ്‍വേ സമ്പ്രദായം നടപ്പാക്കാന്‍ പഴയങ്ങാടി റോഡ് വീതി കൂട്ടല്‍ പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊണ്ടോട്ടിയില്‍ വണ്‍വേ നടപ്പായില്ല. ബൈ പാസിലെ തിരക്കും അപകടങ്ങളും ഒഴിവാക്കുന്നതിനു വേണ്ടിയാണ് വണ്‍വേ സമ്പ്രദായം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
2007 ഫെബുവരി 27ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഇക്കാര്യം ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നു. വണ്‍ വേ സമ്പ്രദായം നടപ്പിലാക്കാത്തതുമൂലം കൊണ്ടോട്ടിയുടെ സമഗ്ര വികസനമാണ് മുരടിച്ചിരിക്കുന്നത്.
പാലക്കാട്, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്കു പോകേണ്ട ബസുകള്‍ പഴയ ബസ് സ്റ്റാന്‍ഡ് ഉപേക്ഷിച്ചിരിക്കയാണ്. ഇത് ഈ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയാസമാണുണ്ടാക്കുന്നത്. വണ്‍ വേ സമ്പ്രദായം നടപ്പിലാക്കണമെന്ന് കൊണ്ടോട്ടി വികസന സമിതിയും ആവശ്യപ്പെട്ടു. കെ ആലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി മരക്കാര്‍ ഹാജി, എ പി സുകുമാരന്‍, സി അബ്ദുല്ല കുട്ടി മാസ്റ്റര്‍ സംസാരിച്ചു.