അജയ് മാക്കന്‍ രാജിവെച്ചു

Posted on: June 15, 2013 9:58 pm | Last updated: June 15, 2013 at 9:58 pm
SHARE

ajay-maken-295ന്യൂഡല്‍ഹി: കേന്ദ്ര ഭവന ദാരിദ്യ നിര്‍മാര്‍ജന മന്ത്രി അജയ് മാക്കന്‍ രാജിവെച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാക്കന്‍ രാജിവെച്ചതെന്ന് അറിയുന്നു. 2011ല്‍ കായിക മന്ത്രിയായിരുന്ന മാക്കന്‍ അഭിനന്ദനാര്‍ഹമായ പല നീക്കങ്ങളും കായിക മന്ത്രാലയത്തില്‍ നടത്തിയിരുന്നു. 2012ലാണ് നിലവിലെ വകുപ്പില്‍ മന്ത്രിയാകുന്നത്.