മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മിര്‍ദിഫ് സിറ്റി ഷോറൂം തുറന്നു

Posted on: June 15, 2013 8:10 pm | Last updated: June 15, 2013 at 8:10 pm
SHARE

Malabar Gold & Diamonds logo 2012ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം മിര്‍ദിഫ് സിറ്റി സെന്ററില്‍ ദുബൈ സി ഐ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അബ്ദുല്‍ റസാഖ് അല്‍ റസൂഖി ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഗോള്‍ഡ് കോ ചെയര്‍മാന്‍ പി എ ഇബ്രാഹിം ഹാജി, രാജ്യാനതര ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ പി അബ്ദുല്‍ സലാം, ഡയറക്ടര്‍മാരായ സി എംഎസ് അമീര്‍, സി മായന്‍കുട്ടി, കെ ബഷീര്‍, പി എം ശംസുദീന്‍, എം അബ്ദുല്‍ ജബ്ബാര്‍, കെ വി ശംസുദീന്‍ സംബന്ധിച്ചു. 5,000 ദിര്‍ഹത്തിന്റെ ഡയമണ്ട് ജ്വല്ലറി പര്‍ച്ചേസിന് ഒരു ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും. 3,000 ദിര്‍ഹത്തിന്റെ സ്വര്‍ണ പര്‍ച്ചേയ്‌സിനും സൗജന്യ സ്വര്‍ണ നാണയമുണ്ട്. ജൂലൈ ആറു വരെ ആനുകൂല്യങ്ങള്‍ തുടരും.