ശശീന്ദ്രന്‍ മരണം: സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

Posted on: June 15, 2013 7:29 pm | Last updated: June 15, 2013 at 7:30 pm
SHARE

VM-Radhakrishnan

കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍ ശശീന്ദ്രനും രണ്ടുമക്കളും മരണപ്പെട്ട കേസില്‍ വ്യവസായി വി എം രാധാകൃഷ്ണനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാപ്രേരണ കുറ്റമാണ് രാധാകൃഷ്ണനെതിരെ ചുമത്തിയത്. കുട്ടികളെ കെട്ടിത്തൂക്കിയശേഷം ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.
പ്രതിപ്പട്ടികയിലുണ്ടായിരുന്ന മലബാര്‍ സിമന്റ്‌സ് എം ഡി സുന്ദരമൂര്‍ത്തി, പേഴ്‌സണല്‍ സെക്രട്ടറി സൂര്യനാരായണന്‍ എന്നിവരെ മാപ്പു സാക്ഷികളാക്കി.

2011 ജനുവരി 24നാണ് ശശീന്ദ്രനെയും മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.