അബു ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍ നിര്യാതനായി

Posted on: June 15, 2013 5:47 pm | Last updated: June 15, 2013 at 6:15 pm
SHARE

aboo-ishaque-moulaviകുറ്റിക്കാട്ടൂര്‍: പ്രമുഖ പണ്ഡിതനും വാഗ്മിയും ഗ്രന്ഥ കാരനുമായ ആനക്കുഴിക്കര മുണ്ടോട്ട് അബു ഇസ്ഹാഖ് ഇസ്മാഈല്‍ മുസ്ലിയാര്‍  (84) നിര്യാതനായി. ഇന്ന് രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. നിരവധി കോളജുകളില്‍ അധ്യാപകനായും പള്ളികളില്‍ ഖത്തീബായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ മുജാഹിദ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ഇസ്മാഈല്‍ മുസ്ലിയാര്‍ മുജാഹിദിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞതോടെ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

മയ്യത്ത് സംസ്‌കരണ മുറകള്‍, നമസ്‌കാരം, വഹാബിസം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് .ഭാര്യ: ഖദീജ. മക്കള്‍: ഇസ്ഹാഖ് (കെ എസ് എ), ആഇഷ ,സാജിത, ഹഫ്‌സ, ഹബീബ .മരുമക്കള്‍: ഉമ്മര്‍ കോയ, സുലൈമാന്‍, ഉമ്മര്‍, ബഷീര്‍, ഹാജറ. മയ്യിത്ത് വൈകീട്ടോടെ മാണിയമ്പലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യിത്ത് നിസ്‌ക്കാരത്തിന് ആലിക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി.