ആന്ധ്രയില്‍ ബസിന് തീപ്പിടിച്ച് മൂന്ന് മരണം

Posted on: June 15, 2013 1:34 pm | Last updated: June 15, 2013 at 2:38 pm
SHARE

apsrtc_815439fഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്്‌റ്റേറ്റ് ബസിന് തീപ്പിടിച്ച് മൂന്ന് പേര്‍ വെന്തുമരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. കര്‍ണാടക അതിര്‍ത്തിക്ക് സമിപം ചിറ്റൂര്‍ ജില്ലയിലെ സംഗ്ലിയിലാണ് സംഭവം. ഒരു ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് തീപ്പിടിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ബസ്. ബസുമായി കൂട്ടിയിടിച്ച ട്രക്ക് തീപ്പിടിത്തത്തില്‍ പൂര്‍ണമായും കത്തി നശിച്ചു. 43 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്.