ഗണേഷ്‌കുമാര്‍ കുടുംബം കലക്കിയെന്ന്‌ ബിജു രാധാകൃഷ്ണന്‍

Posted on: June 15, 2013 12:27 pm | Last updated: June 15, 2013 at 11:23 pm
SHARE

BIJUതിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ താന്‍ നിരപരാധിയാണെന്നും ഇടപാടില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്നും ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍. ഭാര്യ സരിതയുമായുണ്ടായ പ്രശ്‌നം കെ.ബി ഗണേഷ് കുമാര്‍ കാരണമാണ്. ഗണേഷും സരിതയും തമ്മിലുള്ള ബന്ധമാണ് തന്റെ കുടുംബ ബന്ധം തകര്‍ത്തതെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.കുടുംബപ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ മറികടന്ന് പലപ്പോഴും മുഖ്യമന്ത്രിയുടെ സ്റ്റാഫ് തന്നെ സഹായിച്ചെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. എം.ഐ ഷാനവാസ് എം.പി വഴിയാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.സരിതയ്ക്ക്്് കേന്ദമന്ത്രി കെ.സി വേണുഗോപാലുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.കുടുംബ ബന്ധം തകര്‍ന്നതോടെയാണ് ബിസിനസ്സ് തകര്‍ന്നത്. താന്‍ വാങ്ങിയ പണം മുഴുവന്‍ തിരികെ നല്‍കുമെന്നും ബിജു പറഞ്ഞു.സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ കണ്ടെത്താന്‍ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ആറ് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെട്ട സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.