ആറ്റിങ്ങലില്‍ മുഖംമൂടി സംഘം പണവും സ്വര്‍ണവും കവര്‍ന്നു

Posted on: June 15, 2013 11:00 am | Last updated: June 15, 2013 at 8:39 pm
SHARE

robbersതിരുവനന്തപുരം:ആറ്റിങ്ങലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജീവനക്കാരെ കെട്ടിയിട്ട ശേഷം മുഖംമൂടി സംഘം പണവും സ്വര്‍ണവും കവര്‍ന്നു. രണ്ട് കിലോഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ച സമയത്ത് മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവരെ കെട്ടിയിട്ട ശേഷമാണ് മുഖംമൂടി സംഘം കവര്‍ച്ച നടത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.