മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി അല്ലെന്ന് പ്രഖ്യാപിക്കണം:നിതീഷ് കുമാര്‍

Posted on: June 15, 2013 10:20 am | Last updated: June 15, 2013 at 11:51 am
SHARE

NITHEESH KUMARപാട്‌ന:നരേന്ദ്ര മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് ബിജെപി പ്രഖ്യാപിക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനാതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ബിജെപി പരസ്യമായി പ്രഖ്യാപിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ ബിജെപിയുമായുള്ള 17 കൊല്ലത്തെ സഖ്യം ജനതാദള്‍(യു) അവസാനിപ്പിക്കാനിരിക്കെയാണ് നിതീഷിന്റെ പ്രഖ്യാപനം. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ ബിജെപിക്ക് ഭരണത്തിലേറാമെന്ന് ശുഭാപ്തി വിശ്വാസം തനിക്കില്ലെന്നും നിതീഷ് കുമാര്‍ മാധ്യമ പറഞ്ഞു.