എസ് വൈ എസ് ആരോഗ്യ സംരക്ഷണ ക്യാമ്പയിന്‍ ഇന്ന് തുടങ്ങും

Posted on: June 15, 2013 1:19 am | Last updated: June 15, 2013 at 1:19 am
SHARE

കോഴിക്കോട: സമസ്തകേരള സുന്നിയുവജന സംഘം ജില്ലാകമ്മിറ്റിയുടെ ആരോഗ്യ സംരക്ഷണ ക്യാമ്പയിന്‍ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെ നീളും. ക്യാമ്പയിന്റെ ഭാഗമായി ഗവ: ആശുപത്രികള്‍, ടൗണുകള്‍, കവലകള്‍, മത ധര്‍മ്മ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ സദസ്സ്, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടക്കും. ഈ മാസം 22 ന് സഹായി വാദിസലാം വളണ്ടിയര്‍മാരുടെയും എസ്.വൈ.എസ്.പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയും 23 ന് ബീച്ച് ആശുപത്രി, കോട്ടപറമ്പ് ആശുപത്രി, ജില്ലയിലെ താലൂക്ക് ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റ് പരിസരം എന്നിവയും ശുചീകരിക്കും.