Connect with us

Kerala

ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രിയിലെ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് ഇന്ന് കൂടി. നാളെ മുതല്‍ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ദേശം നല്‍കി. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനെയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിവന്ന ലോഡ്‌ഷെഡ്ഡിംഗാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. നേരത്തെ പകല്‍ സമയത്തുള്ള ഒരു മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിച്ചിരുന്നു. മഴയെ തുടര്‍ന്ന് ഡാമുകളിലെ ജലനിരപ്പില്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നത്. ഉപയോഗത്തില്‍ കുറവുണ്ടായതും പുറത്തു നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങിയതും ബോര്‍ഡിന് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഉപയോഗം 47.35 ദശലക്ഷം യൂനിറ്റായിരുന്നു.