അട്ടപ്പാടി: ഉമ്മന്‍ ചാണ്ടി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു-വൃന്ദ കാരാട്ട്

Posted on: June 15, 2013 6:00 am | Last updated: June 14, 2013 at 11:08 pm
SHARE

VRINTHA KARATTതൃശൂര്‍: അട്ടപ്പാടി ആദിവാസികളുടെ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ആരോപിച്ചു.
ഇ എം എസ് സ്മൃതി സംഘാടക സമിതി നടത്തിയ ദേശീയ സംവാദത്തില്‍ സ്ത്രീ, ദളിത്, ആദിവാസി പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വൃന്ദ.
കേന്ദ്രമന്ത്രി ജയറാം രമേശും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് പ്രഖ്യാപിച്ച 125 കോടിയുടെ അട്ടപ്പാടി പാക്കേജ് പ്രഖ്യാപനം മാത്രമാകുകയായിരുന്നു. ആദിവാസി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.