മലപ്പുറം ജില്ലാ കെ എം സി സി ബൈത്തുറഹ്മ പ്രഖ്യാപനം ജൂണ്‍ 28ന് ദോഹയില്‍

Posted on: June 14, 2013 6:44 pm | Last updated: June 14, 2013 at 6:44 pm
SHARE

ദോഹ:ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ‘ബൈത്തുറഹ്മ ‘കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതിയുടെ പ്രഖ്യാപനവും വീടുകള്‍ സ്‌പോന്‍സര്‍ ചെയ്ത വ്യക്ത്തികളില്‍നിന്നുള്ള സമ്മതപത്രം ഏറ്റു വാങ്ങുന്ന ചടങ്ങും ജൂണ്‍ 28 നു വെകീട്ട് ദോഹയില്‍ നടക്കും.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം മലപ്പുറം ജില്ലാ മുസ്ലിംലീഗ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന ‘ബൈത്തുറഹ്മ’പദ്ധതിയോടൊപ്പം ചേര്‍ന്നാണ് ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.പ്രഖ്യാപന സമ്മേളനത്തില്‍ മുസ്ലിംലീഗ് അഖിലേന്ത്യാ ട്രഷററും കേരള ഐ.ടിവ്യവസായ വകുപ്പുമന്ത്രിയുമായ കുഞ്ഞാലിക്കുട്ടി,മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍,ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
മലപ്പുറം ജില്ലയിലെ16 നിയോജകമണ്ഡലങ്ങളില്‍നിന്നും തെരഞ്ഞെടുക്കുന്ന നിര്‍ധനരായ 16 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

മുസ്ലിംലീഗ് നടപ്പിലാക്കിവരുന്ന ‘ബൈത്തുറഹ്മ’ യുടെ ഭാഗമായി 500 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഇതിനകം കൈമാറി കഴിഞ്ഞിട്ടുണ്ട്.