ബി ജെ പിയുമായി പ്രശ്‌നങ്ങളുണ്ടെന്ന് നിതീഷ് കുമാര്‍

Posted on: June 14, 2013 6:19 pm | Last updated: June 14, 2013 at 6:19 pm
SHARE

nitheesh kumarപട്‌ന: ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. മുന്നണിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പറഞ്ഞ നിതീഷ് ബി.ജെ.പിയുമായി 17 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവര്‍ ദീര്‍ഘായുസ്സിന് പ്രാര്‍ത്ഥിക്കുകയും മരണത്തിനുള്ള മരുന്ന് നല്‍കുകയുമാണ് ചെയ്യുന്നതെന്ന് പ്രതികരിച്ചു.

സഖ്യത്തില്‍ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് യാദവ് നേരത്തെ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.

നരേന്ദ്ര മോഡിയെ വാഴിക്കുന്നതിലൂടെ എന്‍ ഡി എ സഖ്യത്തില്‍ നിന്ന് പുറത്ത് പോവാന്‍ പാര്‍ട്ടിയെ ബി ജെ പി നിര്‍ബന്ധിക്കുകയാണെന്ന് ജനതാദള്‍ ജനറല്‍ സെക്രട്ടറി ശിവാനന്ദ് തിവാരി പ്രതികരിച്ചു. സഖ്യം തകരുന്നതിന്റെ കുറ്റം ജെ ഡി യുവിന് മേലെ വെക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. എന്നാല്‍ വസ്തുതകള്‍ മറിച്ചാണ്. മോഡിയെ കുറിച്ചുള്ള തങ്ങളുടെ നിലപാട് വളരെ നേരത്തെ വ്യക്തമാക്കിയതാണ്. ഒരൊറ്റ തെരഞ്ഞെടുപ്പിലും മോഡിയെ തങ്ങള്‍ ബീഹാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.