രജിത്ത് കുമാര്‍ ഋഷി തുല്ല്യനെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ റിപ്പോര്‍ട്ട്

Posted on: June 14, 2013 4:39 pm | Last updated: June 14, 2013 at 4:39 pm
SHARE

RAJITH-KUMARതിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട രജിത്ത് കുമാര്‍ ഋഷി തുല്യനാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ റിപ്പോര്‍ട്ട്. പ്രസംഗത്തിനെതിരെ പ്രതികരിച്ച തിരുവനന്തപുരം വനിതാ കോളേജ് വിദ്യാര്‍ത്ഥിനി ആര്യയുടെ വകതിരിവില്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂല്യബോധന യാത്രയുടെ ഭാഗമായി തിരുവനന്തപുരം വനിതാ കോളേജില്‍ രജിത്ത് കുമാര്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. ഇതിനെതിരെ മുന്‍ എം എല്‍ എ ശോഭനാ ജോര്‍ജ്ജ് മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രസംഗത്തെ കുറിച്ച് അനേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറെ നിയോഗിച്ചത്.