പെട്രോളിയം മന്ത്രിമാര്‍ ഭീഷണിയുടെ നിഴലിലെന്ന് വീരപ്പമൊയ്‌ലി

Posted on: June 14, 2013 4:14 pm | Last updated: June 14, 2013 at 4:14 pm
SHARE

veerappa moilyന്യൂഡല്‍ഹി: പെട്രോളിയം മന്ത്രിമാര്‍ പെട്രോള്‍ ലോബിയുടെ ഭീഷണിയുടെ നിഴലിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി.

ഇന്ധന ഇറക്കുമതി നിര്‍ത്തലാക്കാന്‍ ആഗ്രഹിക്കാത്ത ലോബികളാണ് ലോബികളാണ് ഭീഷണിക്ക് പിന്നിലെന്നും എന്നാല്‍ താന്‍ ആരുടേയും ഭീഷമിക്ക് വഴങ്ങില്ലെന്നനുംമൊയ്‌ലി പറഞ്ഞു. അതേസമയം, തന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

എന്നാല്‍ ഈയിടെ പാചക വാതക വില വര്‍ധിപ്പിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം റിലയന്‍സിനു വേണ്ടിയുള്ളതാണെന്നും സ്വയം രക്ഷപ്പെടുത്താന്‍ മൊയ്‌ലി കഥകള്‍ മെനയുകയാണെന്ന് പുതിയ വെളിപ്പെടുത്തലിനെപ്പറ്റി ഇടത് നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പ്രതികരിച്ചു.