മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും

Posted on: June 14, 2013 3:26 pm | Last updated: June 14, 2013 at 3:26 pm
SHARE

Drugsതിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനിമുതല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങ്. ട്രാനസ് പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗിന്റെ പരിഷ്‌കരണ നടപടി കളുടെ ഭാഗമാണ് പുതിയ നിയമം. ചുമതലയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഋഷിരാജ് സിങ്ങ് പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കിയത്. കേരളത്തിന്റെ വിവിധ ജില്ലകളിലെ ആര്‍.ടി.ഒ ഓഫീസുകളില്‍ മിന്നല്‍ പരിശോധനകളും ഋഷി രാജ് സിങ്ങ് നടത്തിയിരുന്നു.
സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ വാഹന അപടകങ്ങള്‍ക്ക് പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് പോലീസും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും നേരത്തെ കണ്ടെത്തിയിരുന്നു.
ജൂണ്‍ ഒന്നിനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായി ഋഷിരാജ് സിങ്ങ് കേരള പോലീസിലേയ്ക്ക് മടങ്ങി എത്തിയത്.