ആന്ധ്ര നിയമസഭാ മന്ദിരത്തിന് മുകളില്‍ എം എല്‍ എമാര്‍ കരിങ്കൊടിയുയര്‍ത്തി

Posted on: June 14, 2013 2:08 pm | Last updated: June 14, 2013 at 2:08 pm
SHARE

andhra pradeshഹൈദരാബാദ്: ആന്ധ്രാ പ്രദേശ് നിയമസഭാ മന്ദിരത്തിനു മുകളില്‍ എം.എല്‍.എമാര്‍ കരങ്കൊടി ഉയര്‍ത്തി. തെലങ്കാന രാഷ്ട്ര സമിതി എം. എല്‍. എമാരായ വിനയ് ഭാസ്‌കര്‍, കെ സാമയ്യ എന്നിവരാണ് നിയമസഭാ മന്ദിരത്തിന് മുകളില്‍ കയറി കരിങ്കൊടിഉയര്‍ത്തിയത്.

കറുത്ത ടീ ഷര്‍ട്ട് ധരിച്ച് ടി.ആര്‍.എസിന്റെ പതാകയുമേന്തി നിയമസഭാ മന്ദിരത്തിന് മുകളില്‍ എത്തിയ എം. എല്‍ എമാരെ തടയാന്‍ പൊലീയ് എത്തിയപ്പോള്‍ താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

തെലങ്കാന സംസ്ഥാനം രൂപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി ഉയര്‍ത്തിയത്. പിന്നീട് ടി.ആര്‍.എസ്സ് പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ‘ശവസംസ്‌കാര’വും നടത്തി.

തെലങ്കാന പ്രശ്‌നത്തില്‍ നിയമസഭാ നടപടികള്‍ തുടര്‍ച്ചയായി മുടങ്ങുന്നതിനിടയിലാണ് എം എല്‍ എമാരുടെ പുതിയ പ്രതിഷേധം.