തൗഫീഖ് വിമന്‍സ് ദഅ്‌വ കോളജില്‍ ഹാദിയ്യ കോഴ്‌സ് ആരംഭിക്കുന്നു

Posted on: June 14, 2013 12:04 pm | Last updated: June 14, 2013 at 12:04 pm
SHARE

ചുണ്ടേല്‍: പെണ്‍കുട്ടികള്‍ക്ക് ആത്മീയാന്തരീക്ഷത്തില്‍ ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതിന് ചുണ്ടേല്‍ ദാറുത്തൗഫീഖ് വിമന്‍സ് ദഅ്‌വ കോളജ് ഈ വര്‍ഷം മുതല്‍ ദ്വിവത്സര കോഴ്‌സായ ഹാദിയ ആരംഭിക്കുന്നു. മര്‍കസുസ്സഖാഫിത്തി സുന്നിയ്യ വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയായ അക്കാഡമി ഓഫ് വിമന്‍ ആന്‍ഡ് ഇസ് ലാമിക് സയന്‍സ്( എ ഡബ്യു ഐ എസ്) എന്ന ബോര്‍ഡിന്റെ കീഴിലാണ് കോഴ്‌സ്. സംസ്ഥാന സര്‍ക്കാറിന്റെ ഓപ്പണ്‍ സ്‌കൂള്‍(റഗുലര്‍) സിസ്റ്റത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു കോഴ്‌സ് ചെയ്യുന്നതോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളില്‍ നൈപുണ്യം നല്‍കുന്ന തരത്തിലാണ് ഹാദിയ കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഫൈനല്‍ പരീക്ഷ പാസാകുന്ന കുട്ടികള്‍ക്ക് ജാമിഅ മര്‍കസിന്റെ ഹാദിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. എസ് എസ് എല്‍ സി കഴിഞ്ഞ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തൗഫീഖുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.